കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് ഭരണകൂടം കാണിക്കുന്നത് മനുഷ്യത്വത്തോടുള്ള നീതി നിഷേധം: മോണ്‍.അബ്രഹാം നെല്ലിക്കല്‍
കല്‍പ്പറ്റ:വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ ലഭക്കാന്‍ വേണ്ടി 900 അധികം ദിവസായി കല്‍പ്പറ്റ കളക്ടറേറ്റിന് മുന്പില് സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് ഭരണകൂടം കാണിക്കുന്നത് മനുഷ്യത്വത്തിന് വിലനല്കാത്തതും അവകാശങ്ങളെ ഹനിക്കുന്നതുമായ നടപടിയാണെന്ന് മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.അബ്രഹാം നെല്ലിക്കല്‍.കെ.സി.വൈ.എം മാനന്തവാടി രൂപത നടത്തുന്ന നിരാഹാര സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജു അരീക്കാട്ട് ,കല്‍പ്പറ്റ ഫൊറോന വികാരി ഫാ.മാത്യു പെരുമാട്ടിക്കുന്നേല്‍, കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ ദേവസ്യ, കിസാന്‍ ജനത ജില്ലാ പ്രസിഡന്റ് പി.പി വര്‍ക്കി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. ലക്ഷ്മണന് സാര്‍ ,മുന്‍ വികാരി ജനറാള്‍ ഫാ.മാത്യു മാടപ്പള്ളിക്കുന്നേല്‍, ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി, തുടങ്ങിയവര്‍ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍