അഖില്‍ പ്രകാശിന് പിന്തുണയുമായി കോണ്‍ഗ്രസ്
പുല്‍പ്പള്ളി:അഡ്മിഷന് ടിക്കറ്റ് കൈവശമുണ്ടായിട്ടും പരീക്ഷയെഴുതാന്‍ അനുവദിക്കാത്തതിനാല്‍ പുറത്ത് പോകേണ്ടിവന്ന പുല്‍പ്പള്ളി എസ്.എന്‍ കോളേജിലെ വിദ്യാര്‍ത്ഥി അഖില്‍ പ്രകാശിന് പിന്തുണയുമായി കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രാഹം സമരപന്തലിലെത്തി.അനിശ്ചിതകാല നിരാഹര സമരം നടത്തുന്ന അഖിലിന്റെ സമരത്തിന് കോണ്‍ഗ്രസിന്റ മുഴുവന്‍ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.കോളേജ് പ്രിന്‍സിപ്പാളിന്റെ ധിക്കാര നടപടിയാണ് വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്തതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളായ വി.എംലക്ഷ്മണന്,സിജു പൗലോസ് തോട്ടത്തില്‍,കെ വി ക്ലീറ്റ്സ് ,സനു രാജപ്പന്,സജീവന് കൊല്ലപ്പള്ളി,ജോമറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ളവരുടെ സംഘമാണ് സമരപ്പന്തലില്‍ എത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍