കടുവാക്കുഴിക്ക് സമീപം അഗ്നിബാധ
അമ്പലവയല്‍ കടുവാക്കുഴിക്ക് സമീപമുണ്ടായ അഗ്നിബാധയില്‍ 5 ഏക്കറോളം സ്ഥലത്തെ യൂക്കാലിത്തോട്ടം കത്തി നശിച്ചു.ഇന്ന് രാവിലെ 11 മണിയോടെ കടുവാക്കുഴിക്ക് സമീപത്ത് നിന്നാണ് തീ പടര്‍ന്നത്.രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സും നാട്ടുക്കാരും ചേര്‍ന്നാണ് തീ അണച്ചത്.ഒരു മണിക്കൂറിനുള്ളില്‍ 5 ഏക്കറോളം സ്ഥലത്തെ അടിക്കാട് കത്തിനശിച്ചു.ആളിക്കത്തിയ തീയില്‍ യൂക്കാലിത്തോട്ടം കരിഞ്ഞുണങ്ങി.തീപിടിച്ചത് പരിസരവാസികള്‍ കണ്ടതിനാല്‍ വീടുകളിലേക്ക് തീ പടരാതിരുന്നു. തെരുവ പുല്ലുകള്‍ ഉണങ്ങി നില്ക്കുന്ന ചിങ്ങേരിമലയില് എല്ലാ വര്‍ഷവും തീപിടുത്തം പതിവാണ്.കടുവാക്കുഴി കാണാനെത്തുന്നവരോ മറ്റോ തീ ഇട്ടതാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ തവണ ഒരു വീടിന് തീപിടിച്ചിരുന്നു. അന്ന് ഇവിടുത്തെ താമസക്കാര്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. തങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തീപിടുത്തം ഉണ്ടാവാതിരിക്കാന്‍ ശാശ്വത നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍