ആരോപണം രാഷ്ട്രീയ പകപോക്കല്‍; യൂത്ത് ലീഗ്
മാനന്തവാടി:യൂത്ത് ലീഗ് നേതാവിനെതിരെയുള്ള ആരോപണം നിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വവും ആരോപണ വിധേയമായ കൗണ്‍സിലര്‍ ഹുസൈനും രംഗത്ത്.രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംശുദ്ധരാഷ്ടീയ പ്രവര്‍ത്തനമാണ് തന്റേതെന്നും സി.പി.എം.ന്റെ ആരോപണം വ്യക്തിഹത്യയാണെന്നും ആരോപണ വിധേയനായ കൗണ്‍സിലര്‍ ഹുസൈന് പറഞ്ഞു.സി.പി.എം ന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്ന നിലയിലും നഗരസഭാ കൗണ്‍സിലര്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തന രംഗത്തും നല്ല വ്യക്തിത്വത്തിനുടമയാണ് വി.ഹുസൈന്.വാര്‍ഡില്‍ നല്ല വികസന പ്രവര്‍ത്തനം നടത്തുന്ന കൗണ്‍സിലര്‍ എന്ന നിലയില്‍ പകപോക്കല്‍ രാഷ്ടീയത്തിന്റെ ഭാഗമാണ് സി.പി.എം.ന്റെ ആരോപണമെന്നും ഹുസൈനെതിരെയുള്ള ആരോപണത്തെ യൂത്ത് ലീഗ് ശക്തമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.സി.പി.എം.ന്റെ ആരോപണം അടിസ്ഥാന രഹിതമെന്നും കൗണ്‍സിലര്‍ എന്ന നിലയില്‍ താന്‍ വാര്‍ഡില്‍ നടത്തുന്ന വികസന പ്രവര്‍ത്തനത്തില്‍ വിരളി പൂണ്ട സി.പി.എം നടത്തുന്ന വ്യക്തിഹത്യയാണ് ആരോപണത്തിന് പിന്നിലെന്നും കൗണ്‍സിലര്‍ ഹുസൈന് പറയുന്നു.വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ലീഗ് നേതാക്കളായ യൂനസ് പനമരം, സലീം കോളോത്ത്, ടി. മമ്മൂട്ടി, സിദ്ധീഖ് പീച്ചംങ്കോട്, അര്‍ഷാദ് ചെറ്റപ്പാലം തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍