സമരം കൂടുതല്‍ ശക്തമാക്കും: എസ്.എഫ്.ഐ
പുല്‍പ്പള്ളി: പുല്‍പ്പള്ളി എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥി അഖില്‍ പ്രകാശിനെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത കോളേജ് പ്രിന്‍സിപ്പാള്‍ ടി.കെ പ്രവീണയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പുല്‍പ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന അനിശ്ചിത കാല സമരം രണ്ട് ദിവസം പിന്നിട്ടു.യൂണിവേഴ്സിറ്റി ഹാള്‍ ടിക്കറ്റ് ഉണ്ടായിട്ടും വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത പ്രിന്‍സിപ്പാള്‍ ടി.കെ പ്രവീണയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ബോധ പൂര്‍വ്വം വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന ഇത്തരം നിലപാട് വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികളെ കൂട്ടമായി സെമസ്റ്റര്‍ ഔട്ടാക്കുന്ന നിലപാടാണ് കോളേജ് സ്വീകരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ധിക്കാരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് തയ്യാറായിട്ടില്ലെങ്കില്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഉപരോധം ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.സമരം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് പി.എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സുധീഷ് മുരുകേഷന് അധ്യക്ഷത വഹിച്ചു.എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി,ജിഷ്ണു ഷാജി,എല്‍ദോസ് മത്തായി,ബൈജു നമ്പിക്കൊല്ലി.സി.ഡി അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍