എ.ബി.വി.പി സമരത്തിന് യുവമോര്‍ച്ചയുടെ ഐക്യദാര്‍ഢ്യം
പുല്‍പ്പള്ളി: അഡ്മിഷന് ടിക്കറ്റ് കൈവശമുണ്ടായിട്ടും അഖില്‍ പ്രകാശ് എന്ന വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത എസ്.എന്‍ കോളേജ് പ്രിന്സിപ്പാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എ .ബി. വി.പി നടത്തുന്ന അനിശ്ചിതകാല സമരത്തിന് യുവമോര്‍ച്ചയുടെ ഐക്യദാര്‍ഢ്യം . സമരപന്തലില്‍ എത്തിയാണ് യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അടക്കമുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടാണ് മാനേജ്മെന്റ് തുടരുന്നതെങ്കില്‍ കോളേജിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് അരുണ്‍ കെ.കെ, അമല്‍ അമ്പാടി, അജേഷ് കെ.എസ്, യദുകൃഷ്ണ, അശ്വിന് രാജ്, പ്രവീണ്‍ എം.എസ്, അനന്ദു ടി.എം തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍