ജന്റ്സ് സ്വാശ്രയസംഘം വാര്‍ഷികവും കുടുംബസംഗമവും
തവിഞ്ഞാല്‍ ഉദയഗിരി ജന്റ്സ് സ്വാശ്രയസംഘം പതിനാലാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും സംഗടിപ്പിച്ചു.ആഘോഷ പരിപാടി ശ്രേയസ് മേഖല ഡയറക്ടര്‍ ഫാ.ലൂക്കോസ് പള്ളിപടിഞ്ഞാറ്റേതില്‍ ഉത്ഘാടനം ചെയ്തു.യോഗത്തില്‍ ജിനു മേന്മ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷം 30000 രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഈ വര്‍ഷവും സമാന രീതിയില്‍ മുന്നോട്ട് പോകുമെന്നും സ്വാശ്രയസംഘം ഭാരവാഹികള്‍ അറിയിച്ചു.യൂണിറ്റ് പ്രസിഡന്റ് എല്‍ദോ, മേഖല കോ ഓര്‍ഡിനേറ്റമാരായ പ്രമീള , മറിയക്കുട്ടി കുമാരി അശ്വനി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് :ബാലകൃഷ്ണന്, സെക്രട്ടറി: സാജന് എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍