മാനന്തവാടി പോളിടെക്നിക്;കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം: എസ്.എഫ്.ഐ
മാനന്തവാടി പോളിടെക്നിക്കിന്റെ കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും, പി.കെ കാളന് മെമ്മോറിയല്‍ കോളേജിന്റെ കെട്ടിട നിര്‍മ്മാണം എത്രയുംപെട്ടന്ന് പൂര്‍ത്തികരിച്ച് വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും എസ്.എഫ്.ഐ പനമരം ഏരിയാ സമ്മേളനം അവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ:മുഹമ്മദ് അഫ്സല് ഉദ്ഘാടനം ചെയ്തു.കെ.എസ് വിഷ്ണു പ്രവര്‍ത്തന റിപ്പോര്‍ട്ടും , മുഹമ്മദ് ഷാഫി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സമ്മേളനം.കശ്യപ് എം.പി സെക്രട്ടറിയായും, ജ്യോതിഷ് കെ.സനില്‍ നെ പ്രസിഡന്റായും 23 അംഗ കമ്മറ്റിയെയുംതിരഞ്ഞെടുത്തു.കെ.റഫീഖ്,ജോബിസണ്‍ ജെയിംസ്, ജസ്റ്റിന് ബേബി, മുരളിധരന്, അനില്‍കുമാര്‍, എം.പി വത്സന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍