മാനന്തവാടി നഗരസഭ ലൈഫ്മിഷന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
നവകേരള മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ്മിഷന്റെ ആദ്യഘട്ട പ്രവര്‍ത്തനമായ ഭവന പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് മാനന്തവാടി നഗരസഭയില്‍ ഗുണഭോക്താക്കളുടെ സംഗമം നടത്തി.ഇ.എം.എസ് ഭവനപദ്ധതി, രാജീവ് ഗാന്ധിഭവന പദ്ധതി, ഐ.എ.വൈ ,എസ്.സി,എസ്.ടി ഡിപ്പാര്‍ട്ടുമെന്റുകള്‍ നടപ്പാക്കിയ ഭവന പദ്ധതികള്‍ എന്നിവയുടെ ഗുണഭോക്താക്കളായിരുന്ന 518 പേര് വിവിധ കാരണങ്ങളാല്‍ നാളിതുവരെയായി പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്കാണ് മാര്‍ച്ച് 31നകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ആനുകൂല്യം നല്‍കുന്നത്.നായനാര്‍ സ്മാരക ടൗണ്‍ ഹാളില്‍ നടന്ന ഗുണഭോക്തൃ സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്.പ്രവീജ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.ടി ബിജു പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പ്രദീപശശി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, പി.വി. ജോര്‍ജ്, ശോഭരാജന്,ടി.ഇ.ഒ ദിലീപ്, വി.ഇ.ഒ തുടങ്ങിയവര്‍ പ്രസംഗിച്ചു.പി.ഇബ്രാഹിം സ്വാഗതവും എ.ഉണ്ണികൃഷണന് നന്ദിയും പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍