മതിശ്ശേരി ടാര്‍ മിക്സിംങ്ങ് പ്ലാന്റ്: പൗരമുന്നണി പ്രതിഷേധ റാലിയും, പൊതു സമ്മേളനവും നടത്തി
കൂളിവയല്‍ മതിശ്ശേരി ടാര്‍മിക്സിംഗ് പ്ലാന്റിനെതിരായി പൗരമുന്നണിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും, പൊതു സമ്മേളനവും നടത്തി.പ്ലാന്റ് വരാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിസരത്തുനിന്നും കൂളിവയല്‍ ടൗണിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും എഫ്.ആര്.എഫ്,ഹരിതസേന, വയോജനവേദി, ശാസ്ത്ര സാഹിത്യ മിഷന്, മനുഷ്യാവകാശ സംരക്ഷണ മിഷന് തുടങ്ങിയവയുടെ പ്രതിനിധികളും ഉള്‍പ്പെടെ 300 ഓളം പേര് പങ്കെടുത്തു. എം.പി.ബാലകുമാര്‍ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് കൂളിവയലില്‍ വെച്ച് ജോര്‍ജ് ഓരതിങ്കല് അധ്യക്ഷനായി പൊതുസമ്മേളനം നടന്നു .സമ്മേളനത്തില്‍ പൗലോസ് മഠത്തിക്കുന്നേല്‍ സ്വാഗതമാശംസിച്ചു. ഹരിതസേന ജില്ലാ പ്രസിഡന്റ് സുരേന്ദ്രന് മാസ്റ്റര്ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് സിനോ പാറക്കാലായില്‍ (കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്), ഇബ്രാഹിം മാസ്റ്റര്‍ (മുസ്ലിം ലീഗ്), രാജീവന്(ബി.ജെ.പി.പഞ്ചായത്ത് തല പ്രസിഡന്റ്), ജോണ്‍ മാസ്റ്റര്‍ (മനുഷ്യാവകാശ സംരക്ഷണ മിഷന്) ,ചാക്കോ (എഫ്.ആര്.എഫ് സംസ്ഥാന കമ്മിറ്റി അംഗം),എം.പി ചന്ദ്രശേഖരന് നായര്‍ (വയോജന വേദി), ശങ്കരന് കുട്ടി നായര്‍(എന്‍.എസ്.എസ്), മുകുന്ദന്(എഫ്.ആര്.എഫ്), ഉസ്മാന് (മുസ്ലിം ലീഗ്), പ്രസാദ് (ശാസ്ത്ര സാഹിത്യ മിഷന്),എന്നിവര്‍ ആശംസയും , സത്യന് മതിശ്ശേരി നന്ദിയും രേഖപ്പെടുത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍