വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു
മുത്തങ്ങ ചെക്ക്പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന് (51) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് നടന്ന ബൈക്കപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. മീനങ്ങാടി വണ്ടിയാമ്പറ്റ ഇടത്തുംകുന്നില് പരേതനായ ശേഖരന് നായരുടേയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കള്‍: യദുകൃഷ്ണ (വിദ്യാര്‍ത്ഥി, ജി.വി.എച്ച്.എസ്.എസ്.കരിങ്കുറ്റി), ആയുഷ് (വിദ്യാര്‍ത്ഥി, വിദ്യാനികേതന്‍ കണിയാമ്പറ്റ). സഹോദരങ്ങള്‍:വത്സല,പത്മിനി,മാലതി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍