അട്ടപ്പാടിയിലെ മധുവെന്ന പട്ടികവര്‍ഗ്ഗ യുവാവിന്റെ മരണം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും,മുഴുവന്‍ കുറ്റക്കാരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ഐ.സി ബാലകൃഷ്ണന് എം എല്‍ എ പറഞ്ഞു. മധുവിന്റെ കുടുംബത്തിന് അര്‍ഹമായ ധനസഹായം നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അഗളി പോലീസ് സ്റ്റേഷനു മുന്നില്‍ സമരം ചെയ്യുന്ന മധുവിന്റെ സഹോദരിയുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ബന്ധുക്കള്‍ക്ക് എല്ലാവിധ സഹായ വാഗ്ദാനം നല്‍കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍