മധുവിന്റെ കൊലപാതകം യുവമോര്‍ച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കോട്ടത്തറ: മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ മധുവിന്റെ ഛായാചിത്രത്തിന് മുമ്പില്‍ ദീപം തെളിയിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.പരിപാടി യുവമോര്‍ച്ച ജില്ലാ സെക്രട്ടറി രമേശ് കഴിവയല് ഉദ്ഘാടനം ചെയ്തു. കൊലപാതകത്തിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആദിവാസി പ്രേമം പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ആദിവാസികളെ കൊന്നൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍