സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി
മേപ്പാടി ഗവ.ഹൈസ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.മേപ്പാടി ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് സല്യൂട്ട് സ്വീകരിച്ചു. മേപ്പാടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.ജിതേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്പിസി ചീഫ് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ സീനിയര്‍ പോലീസ് കോണ്‍സ്റ്റബിള്‍ എ.സലിം,കമ്യൂണിറ്റി പോലീസ് നൂറുല്‍ അന്‍സാരി, രേഖ ടീച്ചര്‍, ട്രെയിനര്‍മാരായ വനിത പോലീസ് കോണ്‍സ്റ്റബിള്‍ ശ്രീജിഷ,അബ്ദുള്‍ നാസര്‍,പി.ടി.എ.പ്രസിഡണ്ട് ജയന്, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സുജാത, ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൂസണ്‍ റൊസാരിയോ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍