ജില്ലാ കളക്ടറുടെ സഫലം 2018: പരാതി ഫെബ്രുവരി 26 മുതല്‍ സ്വീകരിക്കും
വൈത്തിരി താലൂക്കിലെ തരിയോട്, പടിഞ്ഞാറത്തറ, കുപ്പാടിത്തറ, കാവുമന്ദം, പൊഴുതന, അച്ചൂരാനം, വെങ്ങപ്പള്ളി വില്ലേജുകളുടെ പരിധിയിലെ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം 2018 കാവുമന്ദം തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മാര്‍ച്ച് 17ന് നടത്തും. പരാതികള്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 9 വരെ വൈത്തിരി താലൂക്ക് ഓഫീസിലും തരിയോട്, പടിഞ്ഞാറത്തറ, കുപ്പാടിത്തറ, കാവുമന്ദം, പൊഴുതന, അച്ചൂരാനം, വെങ്ങപ്പള്ളി വില്ലേജ് ഓഫീസുകളിലും നല്‍കാം. അപേക്ഷ വൈത്തിരി താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും ലഭിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍