മധുവിന്റെ കൊലപാതകം : സി.പി.ഐ (എം) പ്രതിഷേധ പ്രകടനം നടത്തി.
പുല്‍പ്പള്ളി : അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ (എം)മാനന്തവാടി ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.തുടര്‍ന്ന് നടന്ന യോഗത്തില്‍ അബ്ദുള്‍ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം. വര്‍ക്കി മാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി.കെ പ്രശാന്ത്, എ. ഉണ്ണി കൃഷ്ണന് അജിത്ത് വര്‍ഗ്ഗീസ് ശ്രീമന്തിനി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍