നഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് പോക്സോ നിയമബോധവല്‍ക്കരണ ക്ലാസ്സ് നടത്തി
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന പോക്സോ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പനമരം ഗവണ്മെന്റ് നഴ്സിങ്ങ് സ്കൂളില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നഴ്സിങ്ങ് സ്കൂള്‍ ട്യൂട്ടര്‍ ബി. സോണി, വിദ്യാര്‍ത്ഥി പ്രതിനിധി ജുമാന, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ലീഗല്‍ ഓഫീസര്‍ മനിത മൈത്രി, സോഷ്യല്‍ വര്‍ക്കര്‍ അഖില രാജഗോപാല്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ ജോണ്സന്, ഔട്ട് റീച്ച് വര്‍ക്കര്‍ അഖിലേഷ് എന്നിവര്‍ സംസാരിച്ചു.ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലയിലെ നഴ്സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് നഴ്സിങ്ങ് സ്കൂളുകളിലായിട്ടാണ് പോക്സോ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.പോക്സോ നിയമത്തെക്കുറിച്ച് അഡ്വ.ജോസഫും ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും സോഷ്യല്‍ വര്‍ക്കര്‍ അഖില രാജഗോപാലും, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിത മൈത്രിയും ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍