റവന്യൂ ദിനാചരണം നടത്തി
കല്‍പ്പറ്റ:ജില്ലയില്‍ റവന്യൂദിനാചരണത്തോടനുബന്ധിച്ച് കളക്ട്രേറ്റിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും റവന്യൂ ദിനാചരണം സംഘടിപ്പിച്ചു. കളക്ട്രേറ്റില്‍ നടന്ന ദിനാചരണ പരിപാടികള്‍ എ.ഡി.എം. കെ.എം.രാജു ഉദ്ഘാടനം ചെയ്തു. റവന്യൂ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജില്ലയിലെ ഏറ്റവും മുതിര്‍ന്ന വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു.റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍മാരായ കണ്ണന് നായര്‍, മാധവന് നമ്പ്യാര്‍ എന്നിവരെയാണ് ആദരിച്ചത്. തുടര്‍ന്ന് അവര്‍ റവന്യൂ സര്‍വ്വീസ് അനുഭവങ്ങള്‍ പുതുതലമുറ ജീവനക്കാരുമായി പങ്കുവെച്ചു. റെലിസിന്റെ സാങ്കേതിക സഹായം നല്കുന്ന കോര്‍ഡിനേറ്റര്‍ എം.പി. സുരേഷ്കുമാറിനേയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ഹുസൂര്‍ ശിരസ്തദാര്‍ എബ്രഹാം, റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റ് കെ.ജോസ് ,റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങി.വര് പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍