മധുവിന്റെ കൊലപാതകം : അധ്യാപക വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
പുല്‍പ്പള്ളി : അട്ടപ്പടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സി കെ. രാഘവന് മെമ്മോറിയല്‍ ടി ടി ഐ വിദ്യാര്തിത്ഥികള് പ്രതിഷേധിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് പ്ലേക്കാര്‍ഡുകളും ബാനറുകളുമേന്തി അധ്യാപക വിദ്യാര്‍ത്ഥികള്‍ പുല്‍പ്പള്ളി ടൗണില്‍ മൗനജാഥ നടത്തി. പ്രതിഷേധ സൂചകമായി, മര്‍ദ്ദനമേറ്റ് മരിച്ച മധുവിനോടും കുടുംബത്തോടും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് മുഷ്ടി ചുരുട്ടി നില്ക്കുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥികളുടെ നിശ്ചല ദൃശ്യം സമൂഹ മനസാക്ഷിയെ ഉണര്‍ത്തുന്നതായിരുന്നു. തുടര്‍ന്നുനടന്ന പ്രതിഷേധ സമ്മേളനത്തില്‍ ടി ടി ഐ പ്രിന്‍സിപ്പല്‍ പി. കെ. റെജി, ജയശ്രി ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ആര്. ജയരാജ്, വിദ്യാര്‍ത്ഥികളായ അനുഷ ജോസ്, വൈശാഖന് എന്നിവര്‍ സംസാരിച്ചു. ദളിതര്‍ക്കും ആദിവാസികള്‍ക്കും ട്രാന്‍സ്ജെന്ററുകള്‍ക്കും മറ്റ് പീഢിത ജനവിഭാഗങ്ങള്‍ക്കും എതിരെ ഇന്ത്യയൊട്ടാകെ നടക്കുന്ന അതിക്രമങ്ങളെയും കൊലപാതകങ്ങളെയും യോഗം അപലപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍