കായകല്‍പ്പ അവാര്‍ഡ്;മുണ്ടേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് മൂന്നാം സ്ഥാനം
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ അവാര്‍ഡില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശംസപത്രികയും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ ,എന്‍.എച്ച്.എം.മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ എന്നിവരില്‍ നിന്നും കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, അര്‍ബന്‍ ഹെല്‍ത്ത് കോ ഓര്‍ഡിനേറ്റര്‍ പി.കെ.സീനത്ത്, ഡി.പി.എം.ഡോ.അഭിലാഷ്,മെഡിക്കല്‍ ഓഫീസര്‍ കെ.ഋതിക്,ക്വാളിറ്റി ഇന്‍ചാര്‍ജ്ജ് ജോജിന്‍,സ്റ്റാഫ് നേഴ്സ് റ്റിന്റു എന്നിവര്‍ ഏറ്റുവാങ്ങി.ദിവസേനെ ആദിവാസികളടക്കം 100-കണക്കിന് ആളുകളാണ് എത്തുന്നത്. ഈ അവാര്‍ഡ് ശുചിത്വം,മികച്ച രോഗിപരിചരണം,ആധുനിക സൗകര്യമുള്ള ലാബ്,ശാസ്ത്രീയ രീതിയിലുള്ള മാലിന്യ സംസ്കരണം,ശുദ്ധീകരിച്ച കുടിവെള്ളം,പരിചയ സമ്പന്നരായ സ്റ്റാഫ് ഇതുപോലുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് ഈ അവാര്‍ഡ് ലഭിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍