ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗസംഗമം നടത്തി
മാനന്തവാടി ബി.ആര്.സിയും കുന്നുമ്മല്‍ ബി.ആര്.സിയും സംയുക്തമായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി കുന്നുമ്മല്‍ ബി ആര് സിയില്‍ സംഘടിപ്പിച്ച സര്‍ഗ്ഗസംഗമം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആര്.സിയിലെ സംഗീത അധ്യാപകരായ റെജി ഗോപിനാഥും ജോസഫ് കെ.ടി യും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഹൃദ്യമായി.മാനന്തവാടി ബി ആര് സി യുടെ നേതൃത്വത്തില്‍ രക്ഷാകര്‍തൃ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സിദ്ധിച്ച അമ്മമാര്‍ക്ക് ഉപഹാരമായി കുറ്റിയാടി നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളായ മേനിക്കണ്ടി കുഞ്ഞബ്ദുല്ലയും സി.കെ കാസിമും ചേര്‍ന്ന് നല്കുന്ന മൂന്ന് തയ്യല്‍ മെഷീനുകളുടെ കൈമാറ്റവും നടന്നു. മാനന്തവാടി ബി ആര് സിയിലെ ആന്‍ തെരേസ (എല്‍ എഫ് യു പി എസ് മാനന്തവാടി) , എബിന വര്?ഗീസ് (എ യു പി എസ് കുഞ്ഞോം) , അമേ?ഗ് സുമേഷ് (ജി എല്‍ പി എസ് കോറോം) , ജിയ മരിയ ( എന്‍ എല്‍ പി എസ് എടവക) , എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മാനന്തവാടി ?ഗവ യു പി യിലെ റെസ്ലീന ഫെബിന് വരച്ച ചിത്രങ്ങള്‍ ഫ്രേം ചെയ്ത് മാനന്തവാടി ബി ആര് സി യുടെ ഉപഹാരമായി കുന്നുമ്മല്‍ ബി പി ഒ ശ്രീ. കെ വി വിനോദന്‍ മാസ്റ്റര്‍ക്ക് ചിത്രകാരി തന്നെ കൈമാറി.കുന്നുമ്മല്‍ ബി ആര് സി യില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കും കുന്നുമ്മല്‍ ബി ആര് സിയുടെ സ്നേഹോപഹാരവും പരിപാടി അവതരിപ്പിച്ച കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്കി. എ. ഇ.ഒ. രമേശന് കെ. അധ്യക്ഷത വഹിച്ചു. ബി.പി.ഒ. വിനോദന്‍ കെ.വി. മാനന്തവാടി ബി.പി.ഒ സത്യന്. കെ. സുബൈര്‍ ഗദ്ദാഫി, ഷീജേഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍