സിപിഎം സംസ്ഥാന സമ്മേളനം: എല്‍പി വിഭാഗം ചെസില്‍ അഭിനവ് രാജിന് ഒന്നാം സ്ഥാനം
കല്‍പ്പറ്റ: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ നടന്ന മെഗാ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ എല്‍പി വിഭാഗത്തില്‍ വയനാട്ടിലെ വി.എസ്. അഭിനവ്രാജ് ഒന്നാം സ്ഥാനം നേടി. എല്ലാ റൗണ്ടുകളിലും വിജയിച്ച് മുഴുവന്‍ പോയിന്റും നേടിയാണ് അഭിനവ് ജേതാവായത്. ഫിഡെ റേറ്റഡ് ചെസ് താരമായ അഭിനവ് കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചെസ് താരവും പരിശീലകനുമായ ചൂതുപാറ വട്ടക്കാവില്‍ വി.ആര്. സന്തോഷ്ഇ.ബി. ഷിജി ദമ്പതികളുടെ മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍