നീലഗിരി കോളേജിന് ലോക റെക്കോര്‍ഡ് നേട്ടം
താളൂര്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ബഡുഗ നൃത്താവിഷ്കാരത്തിലൂടെ നീലഗിരി കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിന് ലോക റെക്കോര്‍ഡ് നേട്ടം. തമിഴ്നാട്ടിലെ ബഡുഗ സമുദായത്തിന്റെ തനത് കലാരൂപം ഒരേ സമയം 1570 നര്‍ത്തകരെ അണിനിരത്തി അവതരിപ്പിച്ചാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. 23, 24, 25 തിയതികളിലായി നടക്കുന്ന നീലഗിരി എജ്യു എക്സ്പോ യുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. എലൈറ്റ് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രതിനിധി Ameet Hingoroni ചടങ്ങില്‍ ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി.കോളേജ് വിദ്യാര്‍ഥികളും സമീപ പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികളും ദിവസങ്ങളുടെ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ നൃത്തം അഭ്യസിച്ചത്. അണ്ണാ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ബാലഗുരുസ്വാമി ഉദ്ഘാടനം നിര്‍വഹിച്ചു. Bharathiyar യൂണിവേഴ്സിറ്റി IAS അക്കാദമി ഡയറക്ടര്‍ പ്രൊഫെസ്സര് പത്മനാഭന് മുഖ്യ പ്രഭാഷണം നടത്തി.
ഫെബ്രുവരി 23, 24, 25 തിയ്യതികളിലായി നീലഗിരി കോളേജ് ക്യാമ്പ്സില്‍ വെച്ചു നടത്തപ്പെടുന്ന എജു എക്സ്പോ 2018 ന്റെ ഭാഗമായിട്ടാണ് ലോക റെക്കോര്‍ഡ് പരിപാടി നടത്തപ്പെട്ടത്. തദ്ദേശീയമായ ഒരു കലാ രൂപത്തെയു സംസ്കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം. ദൊരൈ പറഞ്ഞു. അധികൃതരില്‍ നിന്നും ലോക റെക്കോര്‍ഡ് അംഗീകാരവും ബഹുമതി പത്രവും കോളേജ് മാനേജിങ് ട്രസ്റ്റി റാഷിദ് ഗസാലി ഏറ്റുവാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍