രണ്ട് കഞ്ചാവ് കേസുകളിലായി മൂന്ന്പേര്‍ അറസ്റ്റില്‍
മാനന്തവാടി നഗരത്തില്‍ ഇന്നലെ രാത്രിയിലും ഇന്നുമായി രണ്ട് കഞ്ചാവുകേസുകളില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. മാനന്തവാടി എരുമത്തെരുവില്‍വെച്ച് പിലാക്കാവ് വട്ടര്‍കുന്ന് സജു (20), അമ്പുകുത്തി കുളങ്ങര കെ ഷഫീര്‍ (27) എന്നിവരെ കഞ്ചാവുമായി ഇന്നലെ രാത്രിയിലാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 72 എ 3116 ബൈക്കും കസ്റ്റഡിയിലെടുത്തു. കൊയിലേരി പയ്യമ്പള്ളി കരിപ്പേലില്‍ നെവിന് (19) നെ കഞ്ചാവുമായി ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റുചെയ്തത്. മൂവരേയും രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍