മഖാം ഉറൂസിന് തുടക്കമായി.
ഫെബ്രുവരി 23 മുതല്‍ 25 വരെ നടക്കുന്ന തവിഞ്ഞാല്‍ നാല്പത്തിനാലാംമൈല് മഖാം ഉറൂസിന് തുടക്കമായി.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസില്‍ മതപ്രഭാഷണം, ദിക്റ് ഹല്‍ഖ,കൂട്ട സിയാറത്ത് തുടങ്ങിയവ ഉണ്ടായിരിക്കും.നാനാജാതി മതസ്ഥരടക്കം ആയിരങ്ങള്‍ ഉറൂസ് ദിനങ്ങ ളില്‍ മഖാമിലെത്തിച്ചേരും. ഇന്ന് രാത്രി 8 മണിക്ക് റാഫി അഹ്സനി കാന്തപുരം പ്രഭാഷണം നടത്തും. നാളെ(ഫെബ്രുവരി 24) നടക്കുന്ന ദിക്റ് ദുആ മജ്ലിസിന് സയ്യിദ് സഅദുദ്ധീന്‍ തങ്ങള്‍ വളപട്ടണം, ഹസ്സന് ഉസ്താദ് എന്നിവര്‍ നേതൃത്വം നല്‍കും. .കുഞ്ഞിമൊയ്തീന്‍ സഖാഫി ചുണ്ട ഉത്ബോധന പ്രഭാഷണം നടത്തും.ഫെബ്രുവരി 25 നടക്കുന്ന കൂട്ട സിയാറത്തിന് സയ്യിദ് ഫള്ല് ജിഫ്രി കൊടുവള്ളി നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനം ഉണ്ടായിരിക്കുന്നതാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍