അരപ്പറ്റ സി.എം.എസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിജ്ഞാന വിരുന്ന്
മേപ്പാടി:കഴിഞ്ഞ കാലത്ത് ഇത് പോലൊരു പരീക്ഷ ആസന്നമായ സമയത്ത് തങ്ങളനുഭവിച്ച മാനസിക പിരിമുറുക്കവും പരീക്ഷ പേടിയും പുതുതലമുറക്ക് ഇല്ലാതാക്കാന്‍ അരപ്പറ്റ സി.എം.എ.സ് ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വേറിട്ട പഠന സഹായവുമായി സ്കൂളിലെത്തി.എസ്.എസ്.എല്‍.സി പരീക്ഷ ആസന്നമായ ഈ വേളയില്‍ പരീക്ഷ പേടിമാറ്റുക, നല്ല രീതിയില്‍ പരീക്ഷയെ നേരിടുന്നതിന്ന് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ശലഭക്കൂട്ടം വിജ്ഞാന വിരുന്നില്‍ മോട്ടിവേഷന്‍ ക്ലാസും,റോഡ് സുരക്ഷ ക്ലാസ്സും ഉള്‍പ്പെടുത്തിയിരുന്നു.സ്കൂള്‍ ഹെഡ്മാസ്റ്റര് ഷാജി അരുണ്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഷിഹാബ് സ്വാഗതം പറഞ്ഞു.കല്‍പ്പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജുമോന് എസ്.പി ഉല്‍ഘാടനം ചെയ്തു.പൂര്‍വ്വ വിദ്യാര്‍ത്ഥി കളായ ജാഫര്‍ മെഹ്റ ഷിഹാബ് കാമ്പ്രം,ശ്രീദേവി,ഷമീമ,ജംഷീന,സുഭാഷ്,ഖാദര്‍ ,സുഹൈല്‍,വയനാട് റോഡ് സേഫ്റ്റി വളണ്ടിയര്‍ പി.കുഞ്ഞിമുഹമ്മദ് ,മേപ്പാടിഎന്.സി.സി സ്കൗട്ട് ആന്റ് ഗൈഡ് കോഓഡിനേറ്റര്‍ ജോസ് കണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.കല്‍പ്പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജുമോന് എസ്.പി റോഡ് ഉപയോക്താക്കളും വാഹനങ്ങളുംഎന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.മോട്ടിവേഷന്‍ ക്ലാസിന് ബിഷര്‍ മാനന്തവാടി നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍