പൊങ്കാല സമര്‍പ്പണ നിറവില്‍ മാരിയമ്മന്‍ കോവില്‍..!
മാനന്തവാടി താഴെയങ്ങാടി ശ്രീമാരിയമ്മന്‍ ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു. ക്ഷേത്രം മേല്‍ശാന്തി അരുണ്‍ പണ്ടാര അടുപ്പില്‍ നിന്നും തീ പകര്‍ന്നു നല്‍കിയതോടെയാണ് ഭക്തിനിര്‍ഭരമായ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്.ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രാധാകൃ ഷ്ണന്‍, സെക്രട്ടറി സേതുമാധവന്, ഖജാന്‍ജി ജയകുമാര്‍, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡണ്ട് ബാലമുരുകന്, സെക്രട്ടറി റാംജി എന്നിവരും, കൂടാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളും പരിപാടിക്ക് നേതൃത്വം കൊടുത്തു.ക്ഷേത്രത്തില്‍ ആദ്യമായി നടത്തിയ പൊങ്കാല സമര്‍പ്പണത്തില്‍ 100 ഓളം പേര് പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍