നല്ലത് നാടറിയട്ടെ..! കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം പോലീസില്‍ ഏല്‍പ്പിച്ച് സ്വകാര്യ ബസ് ജീവനക്കാരന് മാതൃകയായി
ഉടമയെത്തി സ്വര്‍ണ്ണം കൈപ്പറ്റി; ഉടമയെ കണ്ടെത്താന്‍ സഹായിച്ചത് ഓപ്പണ്‍ ന്യൂസര്‍ അറിയിപ്പ്
പടിഞ്ഞാറത്തറകല്പ്പറ്റ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹിന്ദുസ്ഥാന്‍ സ്വകാര്യബസിലെ കണ്ടക്ടറായ അഷ്റഫാണ് ബസ്സില്‍വെച്ച് തനിക്ക് കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം പോലീസിലേല്‍പ്പിച്ച് മാതൃകയായത്. വെള്ളമുണ്ട പത്താംമൈല്‍ സ്വദേശി സുഫീറയുടെ കുട്ടിയുടെ ആഭരണമായിരുന്നു നഷ്ടപ്പെട്ടത്. തുടര്‍ന്ന് പടിഞ്ഞാറത്തറ എസ്ഐ അബൂബക്കര്‍ ഓപ്പണ്‍ ന്യൂസര്‍ വഴി നല്കിയ അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ട സുഫീറ സ്റ്റേഷനിലെത്തി ആഭരണം കൈപ്പറ്റി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍