പിടികിട്ടാപുള്ളിയെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് പമ്പയില്‍ വെച്ച് പോലീസിനെ ആക്രമിച്ചതുള്‍പ്പെടെയുള്ള നാലോളം ക്രിമിനല്‍ കേസുകളിലെ പ്രതി
നാല് വര്‍ഷം മുമ്പ് പമ്പയില്‍വെച്ച് പോലീസ് ഓഫീസറെ ആക്രമിച്ച് കടന്നുകളഞ്ഞ പിടികിട്ടാപ്പുള്ളി മേപ്പാടി പോലീസിന്റെ വലയിലായി. പമ്പ വെള്ളച്ചി അട്ടത്തോട് സ്വദേശി പുത്തന്‍പുരക്കല്‍ രാധാകൃഷ്ണന് (49) നെയാണ് കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റ നിര്‍ദ്ദേശ പ്രകാരം മേപ്പാടി പോലിസ് സബ് ഇന്‍സ്പെക്ടര്‍ പി.ജിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുടിയേറ്റ മേഖലയായ മേപ്പാടി വിത്ത്കാട് നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതകശ്രമം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാധാകൃഷ്ണന്.2014ല്‍ പമ്പയില്‍ വെച്ച് പോലിസ് ഓഫീസറെ ആക്രമിച് പോലീസിന്റെ വല പൊട്ടിച്ച് മുങ്ങിയ രാധാകൃഷ്ണന് വയനാട്ടിലെ വടുവഞ്ചാലില്‍ വരികയും പിന്നീട് അവിടെ കൂലിപ്പണിയെടുത്ത് കഴിയുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും പരിചയപ്പെട്ട സ്ത്രീയെയുയം കൂടെ കൂട്ടി മേപ്പാടിയിലെ കുടിയേറ്റ മേഖലയായ വിത്ത് കാടില്‍ കുടില്‍കെട്ടി താമസമാരംഭിച്ചു.
ഇതിനിടയില്‍ അയല്‍വാസികളുമായി നിരന്തരം വഴക്കിടുക പതിവാക്കിയ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് അയല്‍വാസികളുടെ പരാതി പ്രകാരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളിലും, അതോടൊപ്പം മറ്റ് കേസുകളിലും ഉള്‍പ്പെടെ പിടികിട്ടാപ്പുള്ളിയായ പമ്പ രാധാകൃഷ്ണനാണ് പ്രതിയെന്ന് മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് കല്പറ്റ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നിര്‍ദ്ധേശ പ്രകാരം അറസ്റ്റ് രേഖപെടുത്തി രാധാകൃഷ്ണനെ പമ്പ പോലീസിന് കൈമാറുകയായിരുന്നു .പോലീസ് സംഘത്തില്‍ എസ് ഐ പി.ജിതേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജ് കുമാര്‍, നെല്‍സണ്‍ സി അലക്സ്, ബിജു, മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നെല്‍സണ്‍, ദേവജിത്ത്, ടോണി തുടങ്ങിയവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം മേപ്പാടിയിലെത്തിയ പമ്പ പോലീസ് പ്രതിയെ ഏറ്റുവാങ്ങി കോടതിയില്‍ ഹാജരാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍