സ്കൗട്സ് ആന്റ് ഗൈഡ്സ് പരിചിന്തന ദിനാചരണം നടത്തി
മാനന്തവാടി ലിറ്റില്‍ ഫളവര്‍ യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൗട്സ് ആന്റ് ഗൈഡ്സ് സ്ഥാപകനായ ബേഡന്‍ പൗവ്വലിന്റേയും, ഭാര്യ ലേഡി ബേഡന്‍ പവ്വലിന്റേയും ജന്മദിനമായ ഫെബ്രുവരി 22 ന് പരിചിന്തന ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി 87 വര്‍ഷം പഴക്കമുള്ള ജോണ്മെന്ഡോസയെന്ന പൂര്‍വ്വ സ്കൗട്ടിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ജോണ്മെന്ഡോസ ലെയോള സ്കൗട്ട് സ്കൗട്ട് ഗ്രൂപ്പിലെ അംഗമായിരുന്നൂവെന്ന് കണ്ടെത്തുകയുണ്ടായി. എല്ലാ വര്‍ഷവും പരിചിന്തന ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഇവിടം സന്ദര്‍ശിക്കുകയും ചരിത്രത്തിന്റെ ഭാഗമായ ശവകുടീരം സംരക്ഷിച്ചുപോരുകയും ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഹെഡ് മിസ്ട്രസ് സി. നിമിഷ, സീമ മാമച്ചന്, ഷൈനി മൈക്കിള്‍, കെഎ ലീല എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍