ജന്‍ വിജ്ഞാന് വികാസ് യാത്ര വയനാട് ജില്ലയില്‍ പര്യടനം തുടങ്ങി
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് പതിനാലാമത് ഇക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന് വികാസ് യാത്ര ജില്ലയിലെത്തി. വൈത്തിരിയില്‍ ഗ്രാന്ഥശാല പ്രവര്‍ത്തകരും ജനപ്രതിനിധികളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയ്ക്ക് സ്വീകരണം നല്കി. വൈത്തിരി ഗ്രാമ പഞ്ചായത്ത്് വൈസ് പ്രസിഡന്റ് യു.സി.ഗോപി ഉദ്ഘാടനം ചെയ്തു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് സംസ്ഥാന ചെയര്‍പേഴസ്ണ്‍ പി.എന്‍.ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി ജോണ്‍, പഞ്ചായത്ത് സെക്രട്ടറി വി.അലി തുടങ്ങിയവര്‍ സംസാരിച്ചു. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നിവടങ്ങളില്‍ ഒന്നാം ദിവസം പര്യടനം നടത്തി. 25 ഓളം പ്രതിനിധികള്‍ ജനവിജ്ഞാന് വികാസ് യാത്രയെ അനുഗമിക്കുന്നുണ്ട്. ജനമൈത്രി പോലീസിന്റെ ഡിജിറ്റല്‍ കേരള. കോം എന്ന ബോധവത്കരണ നാടകസംഘവും ജാഥയിലുണ്ട്. സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനം, തേന്‍ കൃഷിയെ പരിചയപ്പെടുത്തുന്ന ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രദര്‍ശനം, കുടുബശ്രീ, ബയോടെക്നോളജി പരിചയപ്പെടുത്തുന്ന പ്രദര്‍ശനം തുടങ്ങിയവ ജനവിജ്ഞാന് യാത്രയുടെ മുഖ്യആകര്‍ഷണമാണ്. സ്വീകരണ കേന്ദ്രങ്ങളില്‍ മികച്ച ക്ഷീരകര്ഷകന്, തൊഴിലുറപ്പ് തൊഴിലാളി, ഓട്ടോ തൊഴിലാളി എന്നിവരെ ആദരിച്ചു. 23ന് പനമരം, പുല്‍പ്പളളി, മുള്ളന്‍കൊല്ലി, 24ന് എടവക, തിരുനെല്ലി, തവിഞ്ഞാല്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി യാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. ഒരോ സ്വീകരണ സ്ഥലത്തും കലാപരിപാടി, പ്രചാരണ പരിപാടികള്‍ എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍