ഷുഹൈബിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായ് മുള്ളന്‍കൊല്ലി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
അക്രമണത്തില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വീട് യൂത്ത് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു .സഹായധനം കെ.പി സി സി അംഗവും മുന്‍ വയനാട് ഡി.സി.സി പ്രസിഡന്റുമായ കെ.എല്‍ പൗലോസ് കൈമാറി . തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നൗഷാദിനെ സംഘം സന്ദര്‍ശിച്ചു. കെ സി റോസക്കുട്ടി ജോമിറ്റ് ജോണി,തോമസ് പാഴൂക്കാല, സ്റ്റീഫന്‍ പൂകുടിയില്,സാബു മങ്ങാട്ടുകുന്നേല്‍,രഞ്ജിത് പി,റ്റി സിബിന് മാത്യു ,സനു രാജപ്പന്,നിക്സന് ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍