ക്രിസ്തീയ ഭക്തിഗാന സി.ഡി പ്രകാശനം
'ദേവാലയം' ക്രിസ്തീയ ഭക്തിഗാന സി.ഡി പ്രകാശനം ഫെബ്രുവരി 24 ന് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മണിക്ക് സിനിമ താരം സ്പടികം ജോര്‍ജും ഒ.ആര്. കേളു എം.എല്‍ എ യും ചേര്‍ന്ന് സി.ഡി പ്രകാശനം ചെയ്യും.മാനന്തവാടി നാലാം മൈല്‍ ജ്യോതിഷ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രകാശന ചടങ്ങ് നടക്കുക.സംവിധായകന് രാജീവന് മമ്മിളി, സ്ക്രിപ്റ്റ് റൈറ്റര്‍ വാസു വാളിയില്‍, ശാലോം ടി.വി പ്രോഗ്രാം ഡയറക്ടര്‍ ബിന്റോ കെ ജോസ് തുടങ്ങിയവര്‍ സംബന്ധിക്കും. കെസ്റ്റര്‍, ബിജുനാരായണന്,അഭിജിത് കൊല്ലം,നിഖില്‍ ബാബു,മെറിന് ഗ്രഗരി, സിന്ധു മനു ജോണി തുടങ്ങി 11ഓളം ഗായകര്‍ ആലപിച്ച ശ്രുതി മധുര ഗീതങ്ങള്‍ക്കു രചന നിര്‍വ്വഹിചിരിക്കുന്നത് സിസ്റ്റര്‍ ലൂസി കളപ്പുര എഫ്.സി.സി, സംഗീതം സിന്ധുമനുജോണിയും നിര്‍വ്വഹിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര എഫ്.സി.സി ,സിന്ദു മനു ജോണി, മനു കാവുന്തറ, തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍