താലപ്പൊലി എഴുന്നള്ളത്ത് നടത്തി
കല്‍പ്പറ്റ: പുളിയാര്‍മല കരിമണ്ണ് ശ്രീ ഭദ്രകാളി ദുര്‍ഗ്ഗാദേവി ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി എഴുന്നള്ളത്ത് നടത്തി.പന്തിമൂല ശ്രീ ഭഗവതി കോവില്‍ നിന്ന് കരടിമണ്ണ് ശ്രീഭദ്രകാളി ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലിയില്‍ നൂറ് കണക്കിന് ഭക്തന്മാര് പങ്കെടുത്തു. തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, കലശപൂജ, പ്രഭാഷണം എന്നിവയും നടന്നു.താലപ്പൊലിക്ക് പ്രസിഡന്റ് കെ.ജനാര്ദ്ദനന്, സെക്രട്ടറി, കെ.യു.കൃഷ്ണദാസ്, ട്രഷററര്‍ പി.ആര്. വിനു,മാതൃസമിതി പ്രസിഡന്റ് കെ.കെ.ചിന്ന, സെക്രട്ടറി കെ.സുനിത എന്നിവര്‍ നേതൃത്വം നല്കി. എഴുന്നള്ളത്തിന് ശേഷം ദീപാരാധന, അത്താഴപൂജയോടെ നടയടച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍