കോണ്‍ഗ്രസ് പ്രതിഷേധ സദസ് നടത്തി
കല്‍പ്പറ്റ: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് നടത്തി. ഷുഹൈബ് വധത്തില്‍ പ്രതികളെ പിടിക്കാനുള്ള പോലീസിന്റെ അമാന്തം സംശയം സൃഷ്ടിക്കുന്നതാണെന്നും സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ പറഞ്ഞു. എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എല്‍. പൗലോസ്, പി.പി. ആലി, എന്‍.ഡി. അപ്പച്ചന്, കെ.കെ. ഏബ്രഹാം, മംഗലശേരി മാധവന്, കെ.വി. പോക്കര്‍ഹാജി, കെ.കെ. വിശ്വനാഥന്‍മാസ്റ്റര്‍, പി.കെ. കുഞ്ഞിമൊയ്തീന്‍, ബിനു തോമസ്,ജി.വിജയമ്മടീച്ചര്‍, ശോഭനാകുമാരി, എം.എം. രമേശന്‍മാസ്റ്റര്‍, എം.ജി. ബിജു, ഡി.പി. രാജശേഖരന്, മാണി ഫ്രാന്‍സിസ്, കെ.ജെ. പൈലി, ജോഷി സിറിയക്,പോള്സണ്കൂവയ്ക്കല്,എന്‍. വേണുമാസ്റ്റര്‍, കെ.കെ. രാജേന്ദ്രന്,ബി.സുരേഷ്ബാബു,ടി.സി.ദേവസ്യ, ആര്.ഉണ്ണികൃഷ്ണന്, സി.ഡി.തങ്കച്ചന്, ബേബി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍