എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡും അനുമോദനവും നടത്തി
പുല്‍പ്പള്ളി : ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്റ് പോലീസ് സീനിയര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡും അനുമോദന സമ്മേളനവും നടത്തി. പാസ്സിംഗ് ഔട്ട് പരേഡില്‍ പുല്‍പ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍.എം. ജോസ് സല്യൂട്ട് സ്വീകരിച്ചു. അനുമോദന സമ്മേളനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ. ആര്. ജയറാം സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. കെ. റാണി വര്‍ഗ്ഗീസ്, കെ. ആര്. ജയരാജ്, പി. എ. നാസര്‍, വി.ടി.ലവന്, അനീഷ ദേവി, പ്രവീണ്‍ ജേക്കബ്ബ്, കെ.ജി. സതീഷ്, എ.ഡി. ബിന്ദു എന്നിവര്‍ സംസാരിച്ചു. എസ് പി സി കേഡറ്റുകളായ അനുപം വൈശാഖി, അമല്‍ഡ തോമസ്, ടോണി ബിജു, പി. എന്‍. അഫ്സല്, സോണിയ ബാബു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍