ജലം അമൂല്യമാണെന്ന തിരിച്ചറിവാണ് ജലസംരക്ഷണത്തിന്റെ ആദ്യപാഠം: മാമുക്കോയ
താളൂര്‍: ജലം അമൂല്യവും ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതാവുമാണെന്ന തിരിച്ചറിവാണ് ജലസംരക്ഷണത്തിന്റെ ആദ്യ പാഠമെന്ന് പ്രമുഖ സിനിമാ താരം മാമുക്കോയ . നീലഗിരി കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെയും 'നീലഗിരി എജ്യു എക്സ്പോ2018' ന്റെ പ്രചാരണ പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കാലിക പ്രാധാന്യമുള്ള ഇത്തരം വിഷയങ്ങള്‍ ഏറ്റെടുത്ത നീലഗിരി കോളേജ് ഇത് വഴി സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കല, ശാസ്ത്രം, സാങ്കേതിക വിദ്യ, റോബോട്ടിക്, വിനോദ സഞ്ചാരം, പ്രകൃതി തുടങ്ങിയ വിഷയങ്ങളെ ഉള്‍പ്പെടുത്തി കോളേജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 23, 24, 25 തിയ്യതികളില്‍ കോളേജില്‍ സംഘടിപ്പിക്കുന്ന 'നീലഗിരി എജ്യു എക്സ്പോ2018' ന്റെ ഭാഗമായാണ് ജലസംരക്ഷണ കാമ്പയിന് തുടക്കം കുറിച്ചത്.പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം. ദുരൈ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി സാദിര്‍ തലപ്പുഴ, ഷാനവാസ് എ.കെ, എന്‍.ആര് അബ്ദുല്‍ മജീദ്, ഹനീഫ മാസ്റ്റര്‍, അലിയാര് തുടങ്ങിയവര്‍ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ് പി.എ കുട്ടികൃഷ്ണന് സ്വാഗതവും പി.ആര്.ഒ ഉമ്മര്‍ പി.എം നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍