കൂടോത്തുമ്മല്‍ മേച്ചേരി റോഡ് പ്രവൃത്തി ഉദ്ഘാടനം
കൂടോത്തുമ്മല്‍; കൂടോത്തുമ്മല്‍ മേച്ചേരി പനമരം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന് മെമ്പര്‍ പി. ഇസ്മായില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പ്രവൃത്തി നടത്തുന്നത്. മീനങ്ങാടി, പനമരം ഭാഗത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന റോഡാണിത്. ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാംദാസ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ സി.കെ സരിത, പി.എന്‍ അനില്‍കുമാര്‍, പി. സുരേഷ് ബാബു, ഉണ്ണിക്കൃഷ്ണന് ചീക്കല്ലൂര്‍, കേശവമാരാര്‍, ദേവകുമാര്‍, പി.പി രഘു, പിലാശ്ശേരി ഷാഫി, പി.പി സുരേഷ്, ശിവന്‍പിള്ള മാസ്റ്റര്‍, വി.പി രാമദാസ്, എസ്. അനില്‍കുമാര്‍, കാര്‍ത്യായനി ചന്ദ്രന്, രോഹിണി സതീശന് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍