ചീട്ടുകളി സംഘത്തെ പിടികൂടി
എടവക വാളേരി റോഡില്‍ തോടിനരികില്‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന സംഘത്തിലെ 5 പേരെ മാനന്തവാടി അഡീഷണല്‍ എസ്.ഐ.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. നിരവില്‍ പുഴ മൂച്ചി കോട്ടത്തില്‍ ജംഷീര്‍ (30) തരുവണ മൊയ്തീന് വീട്ടില്‍ ഫൈസല്‍ (34) പുലികാട് കണിയാംങ്കണ്ടി നാസര്‍ (49) വാളേരി പുത്തന്‍വീട്ടില്‍ അനൂപ് (34) പള്ളിക്കല്‍ അമ്പിടാറ്റില് ഇബ്രാഹീം(64) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരില്‍ നിന്നും 15,265 രൂപയും പിടിച്ചെടുത്തു. സംഘത്തില്‍ മറ്റ് ചിലര്‍ കൂടി ഉണ്ടായിരുന്നെങ്കിലും അവര്‍ ഓടി രക്ഷപെടുകയായിരുന്നു. അയിലമൂല,വാളേരി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥിരം ചീട്ടുകളി നടക്കുന്നതായി പ്രദേശവാസികളുടെ പരാതിയുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍