തുല്യതാ ക്ലാസുകള്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ശക്തിപ്പെടുത്തും: പി.കെ.അസ്മത്ത്
കല്‍പ്പറ്റ : സാക്ഷരതാ മിഷന് നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസുകള്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ശക്തിപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ആവശ്യമായ പരിഗണന നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത് പറഞ്ഞു. പത്താം തരം തുല്യതാ കോഴ്സിന്റെ പതിനൊന്നാം ബാച്ച് വിജയോത്സവവും പന്ത്രണ്ടാം ബാച്ച് പ്രവേശനോത്സവവും കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രവേശനോത്സവത്തില്‍ പത്താം തരം തുല്യതാ പഠിതാവായ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.ബി.ഫൈസല്‍ പാഠപുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.ദേവകി അധ്യക്ഷത വഹിച്ചു. മികച്ച പഠിതാക്കള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജ് ഉപഹാരം നല്കി. വയനാട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ലീന.ഇ.ജെ മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന പഠിതാവിനെ കല്‍പ്പറ്റ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.അജിത ആദരിച്ചു. കോഴ്സ് കണ്‍വീനര്‍ ഡോ.പി.ലക്ഷ്മണന്, അസി. കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റഇ ചെയര്മാന് എന്‍.ബി.ഫൈസല്‍, പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു.മുതിര്‍ന്നവരുടെ മനശാസ്ത്രം എന്ന വിഷയത്തില്‍ സി.കെ.പ്രദീപ്കുമാര്‍, നിരന്തര മൂല്യ നിര്‍ണ്ണയം എന്ന വിഷയത്തില്‍ പി.എന്‍.ബാബു, പഠിതാക്കളഉടെ പെരുമാറ്റരീതി എന്ന വിഷയത്തില്‍ സ്വയ നാസര്‍ എന്നിവര്‍ ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍