കരടി മണ്ണ് ശ്രീ ഭദ്രകാളി ദുര്‍ഗ്ഗാദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോല്‍സവം
കല്‍പ്പറ്റ: പുളിയാര്‍മല കരടി മണ്ണ് ശ്രീഭദ്രകാളി ദുര്‍ഗ്ഗാദേവിക്ഷേത്രം പ്രതിഷ്ഠാദിന മഹോല്‍സവത്തിന്റെ ഭാഗമായി പൂമൂടല്‍ ചടങ്ങ് നടത്തി. ക്ഷേത്രം തന്ത്രി തൃക്കൈപ്പറ്റ വെള്ളം കൊല്ലി ഫണീധരന് എ മ്പ്രാന്തിരിയുടേയും മേല്‍ശാന്തി ശ്രീനി നമ്പൂതിരിയുടേയം നേതൃത്വത്തിലാണ് പൂജകള്‍ നടന്നത്.ഉഷ പൂജ ,മഹാഗണപതി ഹോമം, ഗുരുതി തര്‍പ്പണം, പ്രസന്ന പൂജ, പ്രസാദ ഊട്ട്,അന്നദാനം എന്നിവയും നടന്നു. കലാപരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കെ.ജനാര്ദ്ദനന്, സെക്രട്ടറി, കെ.യു.കൃഷ്ണദാസ്, ട്രഷററര്‍ പി.ആര്. വിനു,മാതൃസമിതി പ്രസിഡന്റ് കെ.കെ.ചിന്ന, സെക്രട്ടറി കെ.സുനിത എന്നിവര്‍ നേതൃത്വം നല്കി.നാളെ 21 ബുധനാഴ്ച പ്രതിഷ്ഠാദിന മഹോല്സവത്തില് ഏറ്റവും പ്രാധാന്യമേറിയ താലപ്പൊലി ഘോഷയാത്ര വൈകുന്നേരം 4 മണിക്ക് പന്തിമൂല ശ്രീ ഭഗവതി കോവില്‍ നിന്ന് ആരംഭിക്കും. എല്ലാ ഭക്തജനങ്ങളും 4ന് പന്തിമൂല ശ്രീഭവതി കോവില്‍ പരിസരത്ത് എത്തിചേരണമെന്ന് ക്ഷേത്രം പ്രസിഡന്റ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍