80-ാം പിറന്നാള്‍ ആഘോഷിക്കുന്ന ആനവണ്ടിക്ക് ആശംസകളുമായി ടീം കെ.എസ്.ആര്.ടി.സി. ബത്തേരി
സുല്‍ത്താന്‍ ബത്തേരി: എണ്‍പതാം പിറന്നാല്‍ ആഘോഷിക്കുന്ന ആനവണ്ടിക്ക് ആശംസകളുമായി ടീം കെ.എസ്.ആര്.ടി.സി സുല്‍ത്താന്‍ ബത്തേരിയും ആഘോഷത്തില്‍ ചേര്‍ന്നു. ബത്തേരി ഡിപ്പോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മയാണിത്. ചരിത്രത്തില്‍ ആദ്യമായി കെ.എസ്.ആര്.ടി.സി അതിന്റെ ആകെ കളക്ഷന്‍ എട്ടു കോടി അന്‍പതുലക്ഷം കടന്നപ്പോള്‍ ബത്തേരി ഡിപ്പോയും സര്‍വകാല റെക്കോര്‍ഡ് കളക്ഷന്‍ ആയ 16,67,445 രൂപ നേടി.
ആഘോഷത്തില്‍ പങ്കുചേരാനായി ടീം കെ.എസ്.ആര്.ടി.സി സുല്‍ത്താന്‍ ബത്തേരിയുടെ നേതൃത്വത്തില്‍ ബത്തേരി യൂനിറ്റിെന്റ പ്രസ്റ്റീജ് സര്‍വീസുകളായ 07.30 പെരിക്കല്ലൂര്ഫ സുല്‍ത്താന്‍ ബത്തേരി ഫ കായംകുളം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിനും, 19.30ഫ സുല്‍ത്താന്‍ ബത്തേരി കോട്ടയം ഫ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിനുമുള്ള ലോങ്ങ് ഡെസ്?റ്റിനേഷന്‍ ബോര്‍ഡുകള്‍ യൂനിറ്റ് അധികാരി സാജന് വി. സ്കറിയ, ഡിപ്പോ എന്‍ജിനീയര്‍ പ്രശാന്ത് കൈമളിന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ചിന്റു കുര്യന് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ഡിപ്പോ ജീവനക്കാര്‍, മെക്കാനിക്കല്‍ ജീവനക്കാര്‍, ടീം കെ.എസ്.ആര്.ടി.സി സുല്‍ത്താന്‍ ബത്തേരി അംഗങ്ങളായ മുഹമ്മദ് സലിം കുരുടന്‍കണ്ടി, ഡോണ മനു ജോസ്, അരുണ്‍ ബാബു, ശരത്ത് കൃഷ്ണനുണ്ണി എന്നിവര്‍ പങ്കെടുത്തു.
MUST TUEWDL19 ടീം കെ.എസ്.ആര്.ടി.സി സുല്‍ത്താന്‍ ബത്തേരി നല്കിയ ലോങ് ബോര്‍ഡുമായി യൂനിറ്റ് അധികാരി സാജന് വി. സ്കറിയ, ഡി.ഇ. പ്രശാന്ത് കൈമള്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ചിന്റു കുര്യന് എന്നിവര്‍ .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍