നേത്ര പരിശോധന മെഡിക്കല്‍ ക്യാമ്പ് നടത്തി
എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം ശാസ്ത്ര സാങ്കേതിക വകുപ്പ് ഭാരതസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഭക്ഷ്യ പോഷകാഹാരസുരക്ഷ പദ്ധതിയുടെ ഭാഗമായി മടംകുന്ന് പണിയ ഊരു നിവാസികള്‍ക്കായി എഴാംചിറ അനശ്വര ക്ലബ്ബില്‍വെച്ച് നേത്ര പരിശോധന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയവും എം. ഒ. എസ്. സി കണ്ണാശുപത്രി കാര്യമ്പാടിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യഅടിസ്ഥാന വിവരശേഖരണം മുന്‍ നിര്‍ത്തി വിറ്റാമിന്‍ എ അപര്യാപ്തതകണ്െത്തുന്നതില് ക്ലാസിലൂടെ ലക്ഷ്യം വെച്ചു. മടംകുന്ന് പണിയ ഊരിലെ 100-ഓളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. റോസിമാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ക്യാമ്പിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍