എ.ബി.വി.പി പ്രവര്‍ത്തകര്‍ എസ്.എന്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി.
പുല്‍പ്പള്ളി:കഴിഞ്ഞ ദിവസം നടന്ന യൂണിവേഴ്സിറ്റി പരീക്ഷ ഹാള്‍ ടിക്കറ്റ് കൈയ്യിലുണ്ടായിട്ടും ഐ.ഡി കാര്‍ഡില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥിയെ എഴുതാന്‍ സമ്മതിക്കാത്ത പുല്‍പ്പളളി എസ്.എന്‍ കോളേജ് പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി.എ.ബി.വി.പി വയനാട് ജില്ലാ സെക്രട്ടറി വിഷ്ണു കെ.എം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും എ.ബി.വി.പി വയനാട് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എ.ബി.വി.പി പുല്‍പ്പള്ളി നഗര്‍ പ്രസിഡണ്ട് അശ്വിന് രാജ്, നഗര്‍ സെക്രട്ടറി ശരത്ത്, എസ്.എന്‍ കോളേജ് യൂണിറ്റ് സെക്രട്ടറി അമല്‍ സി.എസ്,യൂണിറ്റ് പ്രസിഡണ്ട് പ്രവീണ്‍ എം.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍