ചുണ്ടേല്‍ ആര്.സി ഹയര്‍സെക്കണ്ടറി സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ചുണ്ടേല്‍ ആര്.സി ഹയര്‍സെക്കണ്ടറി സ്കൂളിന്റെ അമ്പത്തിയാറാം വാര്‍ഷികാഘോഷവും പ്രിന്‍സിപ്പല്‍ ജോണ്സണ് ജോസഫിന്റെ യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.കോഴിക്കോട് കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാദര്‍ തോമസ് പനക്കല്‍ അധ്യക്ഷതയില്‍ കോഴിക്കോട് രൂപതാ ബിഷപ്പ് റൈറ്റ്. റവ .ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.സ്കൂള്‍ മാനേജര്‍ റവ.ഫാ.മാര്‍ട്ടില്‍ ഇലഞ്ഞിപ്പറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍ഡോവ്മെന്റ് വിതരണം വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.സി. ഗോപി നിര്‍വഹിച്ചു. പാഠ്യപാഠ്യേതര വിഷയങ്ങള്‍ക്ക് മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് പ്രതിനിധികളായ എല്‍സി ജോര്‍ജ്, ഡോളിസഫിയ എന്നിവര്‍ നിര്‍വ്വഹിച്ചു.സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ജോണ്സണ് സാറിനെ ആദരിച്ചു. പി.റ്റി .എ .പ്രതിനിധി ജോര്‍ജ്, എം.പി.റ്റി.എ.പ്രതിനിധി ധന്യ എന്നിവരും വ്യാപാരി വ്യവസായി പ്രതിനിധി മുജീബ, ഇടവക പ്രതിനിധി റോബിന്‍സണ്‍ എന്നിവരും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.ആര്.സി എല്‍.പി.സ്കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ ലൗസി, സെലിന് എന്നിവരേയും വേങ്ങപ്പളി ആര്.സി.. എല്‍.പി.എസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് മോളി ടീച്ചറെയും ചടങ്ങില്‍ ആദരിച്ചു. റിച്ചാര്‍ഡ് ജെയ്സണ്‍, മാസ്റ്റര്‍ പോള്‍സണ്‍ സ്കറിയ എന്നിവര്‍ സംസാരിച്ചു.യോഗത്തില്‍ പി.ഡി. മൈക്കിള്‍ സ്വാഗതവും ജിത്തു പോള്‍ നന്ദിയും പറഞ്ഞു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍