എക്സൈസിനോടാണോ കളി..! അരയില്‍ സൂക്ഷിച്ച 16 കുപ്പി മദ്യവുമായി മധ്യവയസ്കന് പിടിയില്‍
വൈത്തിരി വടുവച്ചാല്‍ വിണ്ണംപറമ്പില്‍ ചന്ദ്രന് (55) നെയാണ് ബത്തേരി എക്സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ വിആര്‍ ബാബുരാജും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബത്തേരിയിലെ താളൂരില്വെച്ച് ഇന്നലെ രാത്രിയില്‍ നടത്തിയ പരിശോധനിയിലാണ് ചന്ദ്രന് പിടിയിലായത്. തമിഴ്നാട് സംസ്ഥാനത്തെ ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ 16 കുപ്പികള്‍ ഇയ്യാളില്‍ നിന്നും കണ്ടെടുത്തു. വൈത്തിരി മേഖലയിലെ പലയിടങ്ങളിലും അനധികൃതമായി മദ്യവില്പന നടത്തിവന്നയാളാണ് ചന്ദ്രന്. ചാരായം കൈവശം വെച്ചതിന് ഇയ്യാള് മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍