കലാ കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു
പുല്‍പ്പള്ളി കുടിയേറ്റ മേഖലയില്‍ കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ വയനാട് സിറ്റി ക്ലബ്ബിന്റ നേതൃത്വത്തില്‍ അനുമോദിച്ചു.ദേശീയ സംസ്ഥാന കരാത്തെ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍,സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍, പരിശീലകനായ കലാമണ്ഡലം റെസി ഷാജി ദാസ്,കരാത്തെകോച്ച് പി.വി സുരേഷ്,ആറ് വയസില്‍ ജില്ലയില്‍ ആദ്യമായി കരാത്തെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ നയോമി റോബിന്‍സ്,പഞ്ചഗുസ്തി മത്സരത്തില്‍ സംസ്ഥാന മെഡല്‍ നേടിയ നവീന്‍ പോള്‍, നോബിള്‍മാത്യു,ടിനു ജോയി,നിഷ ജോണ്‍,അലന് ബാബു, പി. എ. വര്‍ണ്ണ,നിവേദ പി ഷാജി തുടങ്ങിയവരെയാണ് ആദരിച്ചത്.പരിപാടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പൗലോസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഐ സി ബാലക്യഷ്ണന് എം എല്‍ എ 'ആദരിച്ചു.മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പറക്കുഴി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍ കാവില്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയില്‍,സണ്ണി തോമസ്,അനില്‍ മോന്,എം യു. ഉല ഹന്നാന്‍,കെ.ആര് ജയരാജ്,ജോസ് കണ്ടംതുരുത്തി, ഷാജി ദാസ്, റെസി ഷാജി, ദാസ്.പി വി, സുരേഷ്, സി.ഡി ബാബു,ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍