കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമജാഗ്രതയും ശില്‍പ്പശാല
കല്‍പ്പറ്റ:ലൈംഗീകാതിക്രമത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്സോ),ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിലും വാര്‍ത്താ അവതരണത്തിലും പുലര്‍ത്തേണ്ട ജാഗ്രതയെകുറിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല നടത്തുന്നു.സംസ്ഥാന ബാലവകാശ കമ്മീഷന്റെയും വയനാട് പ്രസ്ക്ലബിന്റെയും സഹകരണത്തോടെ ഫെബ്രുവരി 22 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ കല്‍പ്പറ്റ ആലക്കല്‍ റെസിഡന്‍സിയിലാണ് ശില്‍പ്പശാല നടക്കുക. ശില്പശാലയില് പ്രസ് ക്ലബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന് മോഡറേറ്ററാകും. പരിപാടിയില്‍ സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്,പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍,സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗങ്ങളായ ശ്രീലമേനോന്,സിസ്റ്റര്‍ ബിജി ജോസ്,കമ്മീഷന് മുന്‍ അംഗം ടി.സി സുരേഷ് എന്നിവര്‍ സംസാരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍