യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ്
കല്‍പ്പറ്റ;മട്ടന്നൂരില്‍ കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി.ഡമ്മി പ്രതികളെ വിട്ടു കൊടുത്തുകൊണ്ട് യതാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്നും യതാര്‍ത്ഥ പ്രതികളെ കണ്ടെത്തി വിചാരണ ചെയ്യാന്‍ ഭരണകൂടം ആര്‍ജ്ജവം കാണിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി മെംബര്‍ പി.പി. ആലി പറഞ്ഞു.സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു.സി. ജയപ്രസാദ്, കെ.കെ.രാജേന്ദ്രന്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ഷംസുദ്ദീന്, എസ്.മണി, മുത്തലിബ്,പി.കെ.മുരളി,ആന്റണി, എം.ജി.സുനില്‍ കുമാര്‍,മഹേഷ്, ജല്‍ത്രൂദ് ,കെ.അജിത, ആയിഷ പളളിയാല്‍, പി.ആര്.ബിന്ദു, സുബൈര്‍ ഓണി വയല്‍, ഡിറ്റോ ജോസ്, ജിതിന്, സുനീര്‍ ഇത്തിക്കല്‍, നിഷാദ് സി.കെ, ഷഫീര്‍ റാവുത്തര്‍, അജേഷ്, കെ.കെ.അന്‍സാര്‍, ആബിദ് പുല്‍പ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍