വര്‍ഗീസ് രക്തസാക്ഷി ദിനാചരണം നടത്തി
മാനന്തവാടി: സഖാവ് വര്‍ഗീസിന്റെ രക്തസാക്ഷിദിനം സി.പി.ഐ.എം.എല്‍ റെഡ് ഫ്ളാഗിന്റെ നേതൃത്വത്തില്‍ ആചരിച്ചു.വര്‍ഗീസ് വെടിയേറ്റ് വിണ തിരുനെല്ലി കുമ്പാരക്കുനിയില്‍ സി.പി.ഐ.എം.എല്‍ റെഡ് ഫഌഗ് അഖിലേന്ത്യാ സെക്രട്ടറി എം.എസ് ജയകുമാറും ഒഴുക്കന്‍ മൂലയിലെ രക്തസാക്ഷി കുടീരത്തില്‍ സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കനും പതാകയുര്‍ത്തി. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം എം.എസ് ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീസിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഇന്ത്യന്‍ വിപ്ലവത്തിന്റെ കടമകള്‍ ഏറ്റെടുക്കന്‍ ജനങ്ങള്‍ തയ്യറാകണമെന്നും രാജ്യത്ത് വളര്‍ന്ന് വരുന്ന വര്‍ഗ്ഗീയ ഫാസിസത്തിനും ആഗോളവത്കരണത്തിനുമെതിരെ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പെടുക്കാന്‍ സിപിഐ എം എല്‍ റെഡ് ഫ്ലാഗ് മുന്‍കൈ എടുക്കുമെന്ന് എം.എസ് ജയകുമാര്‍ പറഞ്ഞു. കുന്നേല്‍ കൃഷ്ണന് അധ്യക്ഷതവഹിച്ചു.വര്‍ഗീസിന്റെ സഹപ്രവര്ത്തകന് ബാലുശ്ശേരി അപ്പു, പി.സി.ഉണ്ണിചെക്കന്‍. ഫ്രെഡി കെ.താഴത്ത്, ജില്ല സെക്രട്ടറി എ.എന്‍.സലിംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍